അഞ്ചാം ടെസ്റ്റിൻ ഇം​ഗ്ലണ്ടിന് മിന്നും ജയം; റൂട്ടിനും ബെയർസ്‌റ്റോയ്ക്കും സെഞ്ചുറി, പരമ്പര സമനില

twitter.com/englandcricke


ബർമിങ്ഹാം> ഏകദിനശൈലിയിൽ പുറത്താവാതെ ജോ റൂട്ടും (142) ജോണി ബെയർസ്‌റ്റോയും (114) തകർത്തടിച്ചതോടെ  അഞ്ചാം ടെസ്റ്റിൽ ഇം​ഗ്ലണ്ടിന് മിന്നും ജയം. ഇന്ത്യ മൂന്നോട്ടുവച്ച 378 റൺസെന്ന വൻ വിജയലക്ഷ്യം ഏഴ് വിക്കറ്റ് ശേഷിക്കെ ഇം​ഗ്ലണ്ട് മറികടന്നു. സ്‌കോർ– ഇന്ത്യ– 416, 245; ഇംഗ്ലണ്ട് 284, 378–3. ഇതോടെ പരമ്പര ഇം​ഗ്ലണ്ട് സമനിലയിലാക്കി. 109 റൺസിനു 3 വിക്കറ്റുകൾ എന്ന നിലയിൽ പരുങ്ങലിലായ ഇം​ഗ്ലണ്ടിനെ  4–ാം വിക്കറ്റിൽ ഒന്നിച്ച റൂട്ട്– ബെയർസ്റ്റോ സഖ്യം 316 പന്തിൽ 269 റൺസെടുത്താണ് വിജയത്തിലെത്തിച്ചത്. 2 ഇന്നിങ്സിലും  സെഞ്ചുറി നേടിയ ജോണി ബെയർസ്‌റ്റോയാണു പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പരയിൽ 23 വിക്കറ്റെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ജസ്‌പ്രീത് ബുമ്രയും, 737 റൺസെടുത്ത ഇം​ഗ്ലണ്ട് മുൻ നായകൻ ജോ റൂട്ടുമാണ് പരമ്പരയിലെ താരങ്ങൾ.   Read on deshabhimani.com

Related News