ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോൾ : ചാമ്പ്യൻമാർ വിറച്ചു

image credit durand cup twitter


കൊൽക്കത്ത ഡ്യൂറന്റ്‌ കപ്പ്‌ ഫുട്‌ബോൾ നിലനിർത്താൻ ഇറങ്ങിയ എഫ്‌സി ഗോവയ്‌ക്ക്‌ തിരിച്ചടി. ആദ്യ കളിയിൽ മുഹമ്മദൻസ്‌ എസ്‌സിയോട്‌ തോറ്റു (3–-1). മലയാളിതാരം മുഹമ്മദ്‌ നെമിലിലൂടെ ചാമ്പ്യൻമാരാണ്‌ ലീഡെടുത്തത്‌. എന്നാൽ പ്രീതം സിങ്‌, ഫസലു റഹ്‌മാൻ, മാർക്കസ്‌ ജോസഫ്‌ എന്നിവർ മുഹമ്മദൻസിനായി തിരിച്ചടിച്ചു. ഒരു ഗോളടിക്കുകയും മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്‌ത മലയാളി വിങ്ങർ ഫസലുവാണ്‌ മുഹമ്മദൻസിന്റെ വിജയശിൽപ്പി. മറ്റ്‌ മത്സരത്തിൽ ബംഗളൂരു എഫ്‌സി ജംഷഡ്‌പുർ എഫ്‌സിയെ 2–-1ന്‌ തോൽപ്പിച്ചു. Read on deshabhimani.com

Related News