കളത്തിൽ മൂന്ന്‌ വർഷംകൂടിയെന്ന്‌ റൊണാൾഡോ



റിയാദ്‌ വിരമിച്ചശേഷം ഫുട്‌ബോൾ ക്ലബ് ഉടമയാകുമെന്ന്‌ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. നിലവിൽ സൗദി അറേബ്യൻ ക്ലബ്‌ അൽ നാസെറിനുവേണ്ടിയാണ്‌ പോർച്ചുഗൽതാരം കളിക്കുന്നത്‌. 2025 വരെയാണ്‌ കരാർ. ‘കൂടിപ്പോയാൽ മൂന്ന്‌ വർഷം. അതിനുള്ളിൽ കളിജീവിതം അവസാനിപ്പിക്കും. വിരമിച്ചശേഷം ഒരു ക്ലബ് ഉടമയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. സ്വന്തമായൊരു ക്ലബ് വേണമെന്ന ആഗ്രഹം വർഷങ്ങളായുണ്ട്‌–-മുപ്പത്തെട്ടുകാരൻ വ്യക്തമാക്കി. Read on deshabhimani.com

Related News