ക്ലബ് ലോകകപ്പ്‌ നാളെമുതൽ

image credit FIFA.com


റബറ്റ്‌ (മൊറോക്കോ) ക്ലബ് ഫുട്‌ബോൾ ലോകകപ്പിന്‌ നാളെ മൊറോക്കോയിലെ രണ്ട്‌ നഗരങ്ങളിൽ തുടക്കം. ഉദ്‌ഘാടന മത്സരത്തിൽ അൽ അഹ്‌ലി ക്ലബ് (ഈജിപ്‌ത്‌) രാത്രി 12.30ന്‌ ഓക്‌ലൻഡ്‌ സിറ്റിയെ (ന്യൂസിലൻഡ്‌) നേരിടും. ഫെബ്രുവരി പതിനൊന്നിനാണ്‌ ഫൈനൽ. റയൽ മാഡ്രിഡ്‌ (സ്‌പെയ്‌ൻ), ഫ്ലമെംഗോ (ബ്രസീൽ), സീറ്റിൽ സൗണ്ടേഴ്‌സ്‌ (അമേരിക്ക), അൽ ഹിലാൽ (സൗദി അറേബ്യ), വൈഡാഡ്‌ (മൊറോക്കോ) എന്നിവയാണ്‌ മറ്റ്‌ ടീമുകൾ. റയൽ നാലുവട്ടം ജേതാക്കളായതാണ്‌. ലോകകപ്പിന്റെ 18 വർഷത്തെ ചരിത്രത്തിൽ 14 തവണയും യൂറോപ്യൻ ക്ലബ്ബുകളാണ്‌ ചാമ്പ്യൻമാരായത്‌. കഴിഞ്ഞതവണ ചെൽസിയായിരുന്നു ജേതാക്കൾ. Read on deshabhimani.com

Related News