ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ; ചെൽസി–-റയൽ, ബയേൺ–-സിറ്റി



ലണ്ടൻ ചാമ്പ്യൻസ്‌ ലീഗ്‌ ക്വാർട്ടറിൽ വമ്പൻ പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന്‌ ഇംഗ്ലീഷ്‌ ക്ലബ്‌ ചെൽസിയാണ്‌ എതിരാളി. ചാമ്പ്യൻസ്‌ ലീഗ്‌ കിരീടം സ്വപ്‌നം കാണുന്ന മാഞ്ചസ്‌റ്റർ സിറ്റി ബയേൺ മ്യൂണിക്കിനെ നേരിടും. നാപോളിക്ക്‌ എസി മിലാനാണ്‌ എതിരാളി. ഇന്റർ മിലാൻ ബെൻഫിക്കയുമായി കളിക്കും. ഏപ്രിൽ 11, 12 തീയതികളിലാണ്‌ ആദ്യപാദ മത്സരങ്ങൾ. രണ്ടാംപാദ ക്വാർട്ടർ 18നും 19നും നടക്കും. സെമി ആദ്യപാദ മത്സരങ്ങൾ മെയ്‌ 9, 10. രണ്ടാംപാദം 16, 17. ഫൈനൽ ജൂൺ 10ന്‌ തുർക്കി തലസ്ഥാനമായ ഇസ്‌താംബുളിൽ. തുടർച്ചയായ മൂന്നാം സീസണിലാണ്‌ ചെൽസിയും റയലും മുഖാമുഖം എത്തുന്നത്‌. കഴിഞ്ഞ സീസണിൽ റയൽ ക്വാർട്ടറിൽ ചെൽസിയെ തോൽപ്പിച്ചു. ലിവർപൂളിനെ തകർത്താണ്‌ റയലിന്റെ ക്വാർട്ടർ പ്രവേശം. ചെൽസി ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ തോൽപ്പിച്ചു. പെപ്‌ ഗ്വാർഡിയോള പരിശീലകനായശേഷം സിറ്റി ഇതുവരെ ബയേണിനെതിരെ ഇറങ്ങിയിട്ടില്ല. പ്രീ ക്വാർട്ടറിൽ പിഎസ്‌ജിയെയാണ്‌ ബയേൺ തോൽപ്പിച്ചത്‌. സിറ്റി ആർ ബി ലെയ്‌പ്‌സിഗിനെ തകർത്തു. Read on deshabhimani.com

Related News