അതിശയിപ്പിച്ച്‌ അൽകാറസ്‌

image credit Carlos Alcaraz twitter


മാഡ്രിഡ്‌ ഇതാ റാഫേൽ നദാലിന്‌ ഒരു പിന്മുറക്കാരൻ. സ്‌പെയ്‌നിന്റെ പത്തൊമ്പതുകാരൻ കാർലോസ്‌ അൽകാറസ്‌. മാഡ്രിഡ്‌ ഓപ്പൺ ടെന്നീസ്‌ കിരീടം ചൂടി ഈ സീസണിലെ നാലാം ചാമ്പ്യൻഷിപ്‌ സ്വന്തമാക്കി അൽകാറസ്‌. ഫൈനലിൽ ജർമനിയുടെ അലെക്‌സാണ്ടർ സ്വരേവിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തകർത്തു. സ്‌കോർ: 6–-3, 6–-1. ക്വാർട്ടറിൽ നദാലിനെ വീഴ്‌ത്തിയ അൽകാറസ്‌ സെമിയിൽ ഒന്നാംസീഡ്‌ നൊവാക്‌ ജൊകോവിച്ചിനെയാണ്‌ മറികടന്നത്‌. നദാലിനുശേഷം രണ്ടു മാസ്‌റ്റേഴ്‌സ്‌ 1000 ട്രോഫികൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അൽകാറസ്‌ സ്വന്തമാക്കി.  നിലവിൽ ആറാം റാങ്കിലാണ്. Read on deshabhimani.com

Related News