വിഖ്യാത ഫുട്ബോളർ 
ബോബി ചാൾട്ടൻ അന്തരിച്ചു



ലണ്ടൻ ഇംഗ്ലണ്ടിന്റെയും മാഞ്ചസ്‌റ്റർ യുണൈറ്റഡ്‌ ക്ലബ്ബിന്റെയും ഇതിഹാസതാരമായ സർ ബോബി ചാൾട്ടൻ (86) അന്തരിച്ചു. 1966ൽ ഫുട്‌ബോൾ ലോകകപ്പ്‌ നേടിയ ഇംഗ്ലണ്ട്‌ ടീമിൽ അംഗമാണ്‌. 17 വർഷം മാഞ്ചസ്‌റ്റർ യുണൈറ്റഡിനായി കളിച്ചു. അറ്റാക്കിങ് മിഡ്‌ഫീൽഡറായി മിന്നിത്തിളങ്ങിയ ബോബി, ഇംഗ്ലണ്ടിന്റെ ലോകകപ്പ്‌ നേട്ടത്തിൽ നിർണായകമായി. സെമിയിൽ പോർച്ചുഗലിനെ തോൽപ്പിച്ച രണ്ട്‌ ഗോളും ബോബിയുടേതാണ്‌. സഹോദരൻ ജാക്‌ ചാൾട്ടനും ലോകകപ്പ്‌ ടീമിലുണ്ടായിരുന്നു. 1958 മുതൽ -1970 വരെ ദേശീയ ജേഴ്‌സിയണിഞ്ഞു. ഇംഗ്ലണ്ടിനായി 106 കളിയിൽ 49 ഗോളടിച്ചു. ലോകകപ്പ്‌ നേടിയ 1966ൽ ബാലൻ ഡി ഓർ പുരസ്‌കാരം ലഭിച്ചു. ഇംഗ്ലണ്ടിനായി കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ കളിക്കാരനാണ്‌. Read on deshabhimani.com

Related News