മാറുന്നു ബൽജിയം ; ജർമനിയെ 3–-2ന്‌ വീഴ്‌ത്തി



കൊളോൺ (ജർമനി) ബൽജിയം വീണ്ടും പ്രതീക്ഷ നൽകുന്നു. സുവർണകാലം അവസാനിച്ചിട്ടില്ലെന്ന്‌ ഓർമിപ്പിക്കുന്നു. ലോകകപ്പ്‌ ഫുട്‌ബോളിലെ ദയനീയ പ്രകടനത്തിനുശേഷം സൗഹൃദ മത്സരങ്ങളിൽ തകർപ്പൻ ജയവുമായി ബൽജിയം തിരിച്ചുവരുന്നു. കരുത്തരായ ജർമനിയെ 3–-2ന്‌ വീഴ്‌ത്തി. ആദ്യകളിയിൽ സ്വീഡനെ മൂന്ന്‌ ഗോളിന്‌ മറികടന്നിരുന്നു. ഒരു ഗോളടിക്കുകയും രണ്ടെണ്ണത്തിന്‌ വഴിയൊരുക്കുകയും ചെയ്‌ത ക്യാപ്‌റ്റൻ കെവിൻ ഡി ബ്രയ്‌നാണ്‌ ജർമനിക്കെതിരെ പട നയിച്ചത്‌. യാനിക്‌ കറാസ്‌കോ, റൊമേലു ലുക്കാക്കു എന്നിവരാണ്‌ മറ്റ്‌ ഗോളുകൾ നേടിയത്‌. ജർമനിക്കായി നിക്ലസ്‌ ഫുൾക്രുഗും സെർജി നാബ്രിയും മറുപടി നൽകി. ജർമനിക്കെതിരെ തകർപ്പൻ പ്രകടനമായിരുന്നു ബൽജിയത്തിന്റേത്‌. ആദ്യ 10 മിനിറ്റിൽതന്നെ രണ്ട്‌ ഗോളിന്‌ മുന്നിലെത്തി. 1954നുശേഷം ആദ്യമായാണ്‌ അവർ ജർമനിക്കെതിരെ ജയം നേടുന്നത്‌. Read on deshabhimani.com

Related News