ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20; സഞ്ജു ടീമിലില്ല, കോഹ്‌‌ലിയ്‌ക്കും രോഹിത്തിനും ബുമ്ര‌യ്‌ക്കും വിശ്രമം



  മുംബൈ> ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് ട്വന്റി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിൽ മിന്നുന്ന സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ല. രോഹിത്‌ ശർമ, വിരാട്‌ കോഹ്‌‌ലി, ജസ്‌പ്രീത്‌ ബുമ്ര എന്നിവർക്ക്‌ വിശ്രമം അനുവദിച്ചു. ലോകേഷ്‌ രാഹുലാണ്‌ 18 അംഗ ടീമിന്റെ ക്യാപ്‌റ്റൻ. ദിനേശ്‌ കാർത്തികും ഹാർദിക്‌ പാണ്ഡ്യയും തിരിച്ചെത്തി.പേസർമാരായ ഉമ്രാൻ മാലിക്കും അർഷ്‌ദീപ്‌ സിങ് എന്നിവരാണ്‌ പുതുമുഖങ്ങൾ. ഐപിഎല്ലിൽ മങ്ങിയ ഓൾറൗണ്ടർ വെങ്കിടേഷ്‌ അയ്യരും ടീമിലുണ്ട്‌. ജൂൺ ഒമ്പതു മുതലാണ്‌ അഞ്ചു മത്സര പരമ്പര. ടീം ലോകേഷ്‌ രാഹുൽ (ക്യാപ്‌റ്റൻ), ഋതുരാജ്‌ ഗെയ്‌ക്‌വാദ്‌, ഇഷാൻ കിഷൻ, ദീപക്‌ ഹൂഡ, ശ്രേയസ്‌ അയ്യർ, ഋഷഭ്‌ പന്ത്‌, ദിനേശ്‌ കാർത്തിക്‌, ഹാർദിക്‌ പാണ്ഡ്യ, വെങ്കിടേഷ്‌ അയ്യർ, യുശ്‌വേന്ദ്ര ചഹാൽ, കുൽദീപ്‌ യാദവ്‌, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്‌, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ്‌ ഖാൻ, അർഷ്‌ദീപ്‌, ഉമ്രാൻ മാലിക്‌.   T20I Squad - KL Rahul (Capt), Ruturaj Gaikwad, Ishan Kishan, Deepak Hooda, Shreyas Iyer, Rishabh Pant(VC) (wk),Dinesh Karthik (wk), Hardik Pandya, Venkatesh Iyer, Y Chahal, Kuldeep Yadav, Axar Patel, R Bishnoi, Bhuvneshwar, Harshal Patel, Avesh Khan, Arshdeep Singh, Umran Malik — BCCI (@BCCI) May 22, 2022     Read on deshabhimani.com

Related News