ഷാക്കിബ്‌ റെക്കോഡിനൊപ്പം

www.facebook.com/bcbtigercricket/photos


സിൽഹെട്ട്‌> ബംഗ്ലാദേശ്‌ ഓൾ റൗണ്ടർ ഷാക്കിബ്‌ അൽ ഹസ്സൻ ഏകദിന ക്രിക്കറ്റിൽ 7000 റണ്ണും 300 വിക്കറ്റും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ്‌ താരമാണ്‌ ഷാക്കിബ്‌. ശ്രീലങ്കയുടെ മുൻ ക്യാപ്‌റ്റൻ സനത്‌ ജയസൂര്യയും പാകിസ്ഥാന്റെ മുൻ ഓൾ റൗണ്ടർ ഷാഹിദ്‌ അഫ്രീദിയുമാണ്‌ ഈ നേട്ടം ഇതിനുമുമ്പ്‌ കുറിച്ചവർ. അയർലൻഡിനെതിരായ ആദ്യ ഏകദിനത്തിലാണ്‌ ഷാക്കിബ്‌ 7000 റൺ തികച്ചത്‌. ഈമാസമാദ്യം ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 300 വിക്കറ്റും പൂർത്തിയാക്കി. അയർലൻഡിനെതിരെ 89 പന്തിൽ 93 റണ്ണാണ്‌ ഷാക്കിബ്‌ നേടിയത്‌. Read on deshabhimani.com

Related News