ഓസ്ട്രേലിയൻ ഓപ്പൺ : നദാൽ ക്വാർട്ടറിൽ



മെൽബൺ സ്‌പാനിഷ്‌ താരം റാഫേൽ നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ക്വാർട്ടറിൽ കടന്നു. ക്യാനഡയുടെ ഡെനിസ്‌ ഷപോവലോവാണ്‌ എതിരാളി. ഇരുപത്തൊന്നാം ഗ്രാന്റ്‌സ്ലാം കിരീടം ലക്ഷ്യമിടുന്ന റാഫേൽ ഫ്രഞ്ച്‌ താരം അഡ്രിയാൻ മന്നറിനോയെ 7–-6, 6–-2, 6–-2ന്‌ കീഴടക്കി. ഷപോവലോവ്‌ ജർമൻ താരം അലക്‌സാണ്ടർ സ്വരേവിനെയാണ്‌ തോൽപ്പിച്ചത്‌. ഫ്രഞ്ച്‌ താരം ഗെയ്‌ൽ മൺഫിൽസും ഇറ്റാലിയൻ താരം മറ്റിയോ ബരെറ്റിനിയും അവസാന എട്ടിൽ സ്ഥാനംപിടിച്ചു. വനിതകളിൽ ഓസ്‌ട്രേലിയൻ താരം ആഷ്‌ലി ബാർടി ക്വാർട്ടറിൽ അമേരിക്കയുടെ ജെസീക പെഗുലയെ നേരിടും. ബാർടി അമേരിക്കയുടെ അമാൻഡ അനിസിമോവയെ 6–-4, 6–-3ന്‌ പരാജയപ്പെടുത്തി. ചെക്ക്‌താരം ബാർബറ ക്രെജ്‌സികോവയും അമേരിക്കയുടെ മാഡിസൺ കീസും തമ്മിലാണ്‌ മറ്റൊരു ക്വാർട്ടർ. പെഗുല ഗ്രീക്ക്‌ താരം മരിയ സക്കാരിയേയും ക്രെജ്‌സികോവ വിക്‌ടോറിയ അസരങ്കയേയും തോൽപിച്ചു.ഇന്ത്യയുടെ സാനിയ മിർസയും അമേരിക്കൻ താരം രാജീവ്‌ റാമും മിക്‌സഡ്‌ ഡബിൾസിൽ ക്വാർട്ടറിലെത്തി. ഈ കൂട്ടുകെട്ട്‌ എലൻ പെരസ്‌–-മറ്റ്‌വി മിഡിൽകൂപ്‌ സഖ്യത്തെ 7–-6, 6–-4ന്‌ തോൽപ്പിച്ചു. Read on deshabhimani.com

Related News