റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പൺ ഫൈനലില്‍

twitter.com/AustralianOpen


മെല്‍ബണ്‍> സ്പാനിഷ് താരം റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൻ ടെന്നീസ് ഫൈനലിൽ. പുരുഷ വിഭാഗം സെമി ഫൈനലില്‍ ഇറ്റലിയുടെ മാറ്റിയോ ബെരറ്റിനിയ്ക്കെതിരെ നാലുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-3, 6-2, 3-6, 6-3. നദാലിന്റെ കരിയറിലെ 29-ാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഇത് ആറാം തവണയാണ് നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്നത്. ഫൈനൽ ജയിച്ചാൽ 21 ഗ്രാൻഡ് സ്‍ലാം കിരീടങ്ങളെന്ന നേട്ടം നദാലിനു സ്വന്തമാക്കാം.   മറ്റൊരു സെമി ഫൈനലിൽ യുഎസ് ഓപ്പൺ ചാംപ്യൻ ദാനിൽ മെദ്‍വദേവ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടും. ഈ മത്സരത്തിലെ വിജയിയെയാണ് നദാൽ ഫൈനലിൽ നേരിടുക. Read on deshabhimani.com

Related News