എഎഫ് സി കപ്പ് : ഗോകുലം കേരള ഇന്ന് 
എടികെ ബഗാനോട്‌

ഗോകുലം കേരള എഫ്സി താരങ്ങൾ പരിശീലനത്തിൽ photo credit gokulam kerala fc twitter


കൊൽക്കത്ത എഎഫ്‌സി കപ്പ് ഗ്രൂപ്പുഘട്ടത്തിലെ ആദ്യമത്സരത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് എടികെ മോഹൻ ബഗാനോട്. ഐ ലീഗ് കിരീടം നേടി ദിവസങ്ങൾക്കുള്ളിലാണ് ഗോകുലം വീണ്ടും കളത്തിൽ ഇറങ്ങുന്നത്. വൈകിട്ട്‌ 4.30ന് കൊൽക്കത്തയിലെ സാൾട്ട്-ലേക്ക് സ്റ്റേഡിയത്തിലാണ് കളി. ഗ്രൂപ്പ് ഡിയിലാണ് ഗോകുലം. എടികെ ബഗാനെ കൂടാതെ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്സ്, മാലദ്വീപിന്റെ മാസിയ സ്പോർട്സ് ക്ലബ് എന്നിവ ഗ്രൂപ്പിലുണ്ട്. 21ന് മാസിയക്കെതിരെയാണ് രണ്ടാംമത്സരം. 24ന് ബസുന്ധരയുമായും ഏറ്റുമുട്ടും. തകർപ്പൻ പ്രകടനത്തിലൂടെയായിരുന്നു ഗോകുലം മുഹമ്മദൻസിനെ കീഴടക്കി ഐ ലീഗ് കിരീടം സ്വന്തമാക്കിയത്.  ക്യാപ്റ്റൻ ഷരീഫ് മുഹമ്മദ് ടീമിൽ തിരിച്ചെത്തും. മുന്നേറ്റതാരം ലൂക്ക മെയ്‌സനും ഗോകുലത്തിന് കരുത്തുപകരും. മുഹമ്മദൻസിനെതിരെയുള്ള മത്സരത്തിൽ വിജയഗോൾ നേടിയ എമിൽ ബെന്നിയാണ് മറ്റൊരു പ്രധാന താരം. ഐഎസ്എല്ലിൽ മികച്ച പ്രകടനം നടത്തിയ സംഘമാണ് എടികെയുടേത്. സെമിവരെ മുന്നേറിയിരുന്നു. Read on deshabhimani.com

Related News