എഎഫ്‌സി കപ്പില്‍ ഗോകുലത്തിന് വിജയ തുടക്കം; എടികെ മോഹൻ ബ​ഗാനെ 4-2ന് തകർത്തു



കൊല്‍ക്കത്ത> എഎഫ്‌‌സി കപ്പിൽ ഗോകുലം കേരള എഫ് സിയ്‌ക്ക് വിജയ തുടക്കം. ഐ ലീഗ് കിരീടത്തിന് പിന്നാലെ കളത്തിലിറങ്ങിയ ​ഗോകുലം കരുത്തരായ എടികെ മോഹൻ ബ​ഗാനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് തകർത്തെറിഞ്ഞത്. ഗോകുലത്തിനായി ലൂക്ക മെയ്‌സന്‍ ഇരട്ട ഗോളുകൾ നേടിയപ്പോൾ റിഷാദും ജിതിന്‍ എം എസും ഓരോ ഗോളുകള്‍ വീതം നേടി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. 50-ാം മിനിറ്റില്‍ ഗോകുലം സ്‌ട്രൈക്കര്‍ ലൂക്ക മെയ്‌‌സനാണ് ഗോളടി തുടങ്ങിവെച്ചത്.  53-ാം മിനുറ്റിൽ പ്രിതം കോട്ടാലിലൂടെ എടികെ മറുപടി ​ഗോൾ നൽകി. 57-ാം മിനിറ്റിൽ റിഷാദിലൂടെ ​ഗോകുലം ലീഡ് തിരിച്ചു പിടിച്ചു. 65-ാം മിനിറ്റില്‍ ലൂക്ക മെയ്‌സൺ വീണ്ടും​ ​ഗോൾ കണ്ടെത്തിയതോടെ മത്സരം ​ഗോ​കുലത്തിന്റെ കൈകളിലായി. 80-ാം മിനിറ്റിൽ ലിസ്റ്റന്‍ കൊളാസോ എടികെയ്‌ക്കായി രണ്ടാം ഗോള്‍ മടക്കിയെങ്കിലും 89-ാം മിനിറ്റില്‍ മലയാളി താരം ജിതിന്റെ ഗോളിലൂടെ ​ഗോകുലം ജയമുറപ്പിച്ചു. എഫ്‌സി കപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഗോകുലം. എടികെ ബഗാനെ കൂടാതെ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിങ്സ്, മാലദ്വീപിന്റെ മാസിയ സ്പോർട്സ് ക്ലബ് എന്നിവ ഗ്രൂപ്പിലുണ്ട്. 21ന് മാസിയക്കെതിരെയാണ് ​ഗോകുലത്തിന്റെ അടുത്ത മത്സരം. 24ന് ബസുന്ധരയുമായും ഏറ്റുമുട്ടും. Read on deshabhimani.com

Related News