യുവധാര മാള്‍ട്ട ഭാരവാഹികളെ തിരഞ്ഞെടുത്തു



വലേറ്റ> യൂറോപ്പിലെ മാള്‍ട്ടയിലെ യുവധാര സാംസ്‌കാരിക വേദി, മാള്‍ട്ടക്ക് പുതിയ നേതൃത്യം. സീറ അന്റോണിയോ ഗ്രാംഷി നഗറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ യുവധാര മാള്‍ട്ടയുടെ ഭാരവാഹികളായി പ്രസിഡന്റ്  ജോബി കൊല്ലം, വൈസ് പ്രസിഡന്റ് വിഷ്ണു ഉദയ്, സെക്രട്ടറി ബെസ്റ്റിന്‍ വര്‍ഗീസ് , ജോയിന്‍ സെക്രട്ടറി അയൂബ് തവനൂര്‍, ട്രഷറര്‍ ജീന്‍ഷാദ് മുഹമ്മദ് എന്നിവരെയാണ് തിരഞ്ഞെടുത്തത്. ജെലു ജോര്‍ജ് അധ്യക്ഷനായ സമ്മേളനത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. സമീക്ഷ യു കെ സെക്രട്ടറി ദിനേശ്, രക്തപുഷ്പങ്ങള്‍ ഇറ്റലിയുടെ സെക്രട്ടറി കലേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കൂടാതെ ഇറ്റലിയില്‍ നടന്ന ഓള്‍ യൂറോപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായ യുവധാര ഫുട്‌ബോള്‍ ടീമിനെ ആദരിച്ചു.   Read on deshabhimani.com

Related News