യുവധാര മാൾട്ടയുടെ മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന്: ലോഗോ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു



മാൾട്ട > മാൾട്ടയിലെ യുവധാര സാംസ്‌കാരിക വേദിയുടെ  മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് നടക്കും. സമ്മേളനത്തിന്റെ ലോഗോപ്രകാശനം മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തു വച്ച് നിർവഹിച്ചു. ജൂൺ 11 ഞായറാഴ്ച രാവിലെ 10 മുതൽ ബിർക്കിർക്കര സെന്റ് അലോഷ്യസ് കോളേജിലെ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ വച്ചാണ് സമ്മേളനം. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News