വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ ഉച്ചകോടി റിയാദിൽ



റിയാദ് >  വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ  (WTTC) 22-ാമത് ആഗോള ഉച്ചകോടി സൗദി  തലസ്ഥാനമായ റിയാദിൽ  തുടങ്ങി. ആഗോള ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉച്ചകോടി ഒരുക്കും. "ഒരു നല്ല ഭാവിക്ക് വേണ്ടിയുള്ള യാത്ര" എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ഉച്ചകോടി നടക്കുന്നത്. 2032 ഓടെ, സൗദിയിലെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ സംഭാവന ഏകദേശം 169.3 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.  ഉൽപ്പാദനം അതിനേക്കാൾ ഇരട്ടിയാകും, ഈ മേഖലയിൽ  1.4 ദശലക്ഷം തൊഴിലവസരങ്ങൾ  സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.   Read on deshabhimani.com

Related News