വനിതാ ഹൃദ്രോഗ കോൺഫറൻസ് ഫെബ്രുവരി 3, 4 തീയതികളിൽ ദുബായിൽ



ദുബായ്> അന്താരാഷ്ട്ര വനിതാ ഹൃദ്രോഗ  ബോധവൽക്കരണ ദിനത്തിനോടനുബന്ധിച്ച് സ്ത്രീകളുടെ ഹൃദ്രോഗവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യുന്നതിനായി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ മേഖലയിലെ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സൗദി ഹാർട്ട് അസോസിയേഷനുമായി സഹകരിച്ച് എമിറേറ്റ് കാർഡിയാക് സൊസൈറ്റി ജിസിസിയിലെ ആദ്യത്തെ വനിതാ ഹൃദ്രോഗ കോൺഫറൻസ് ഫെബ്രുവരി 3, 4 തീയതികളിൽ ദുബായിൽ വച്ച് നടത്തുന്നു. ഹൃദ്രോഗ ബോധവൽക്കരണത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ഓൺലൈൻ വർക്ക് ഷോപ്പുകൾ, ക്യാമ്പയിനുകൾ എന്നിവയും,  യുഎഇയിലെ വിവിധ വാണിജ്യ കേന്ദ്രങ്ങളിലും മാളുകളിലും രക്തസമ്മർദ്ദം, ബോഡി മാസ് ഇൻഡക്സ്, പഞ്ചസാര കൊളസ്ട്രോൾ എന്നിവ പരിശോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളും, സ്ത്രീകളുടെ ശാരീരിക ക്ഷമത, പോഷണം എന്നിവയെ സംബന്ധിച്ച ആരോഗ്യ പരിപാടികളും സംഘടിപ്പിക്കും.   ലോകമെമ്പാടുമുള്ള സ്ത്രീകൾക്കിടയിലെ മരണത്തിന്റെ പ്രധാന കാരണം സിവിഡികളാണ്. എന്നിരുന്നാലും, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ, സ്ത്രീകളിലെ സ്ട്രോക്കുകൾ പലപ്പോഴുംതെറ്റായി നിർണ്ണയിക്കപ്പെടുകയോ തെറ്റായി ചികിത്സിക്കപ്പെടുകയോ ചെയ്യപ്പെടുന്നു, കാരണം അവരുടെ ലക്ഷണങ്ങൾ ഡോക്ടർമാർ തിരിച്ചറിഞ്ഞ ഹൃദ്രോഗങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നതുകൊണ്ടാണ്. സ്ത്രീകളുടെ പ്രത്യേക രോഗലക്ഷണങ്ങളെക്കുറിച്ച് അവർക്കും സമൂഹത്തിനും വേണ്ടത്ര അവബോധമില്ല. സ്ത്രീകളിലെ ഹൃദ്രോഗത്തിന്റെ സങ്കീർണതകൾ ക്രമരഹിതമായ ഹൃദയമിടിപ്പിനും ഹൃദയസ്തംഭനത്തിനും കാരണമാകുകയും, ശരീരത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയാതെ വരികയും ചെയ്യുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ തിരിച്ചറിയൽ, രോഗ നിർണയം,ചികിത്സ എന്നിവയെക്കുറിച്ച് കൂടുതൽ അവബോധം സ്ത്രീകളിൽ ഉണ്ടാക്കുന്നതിനും, ഹൃദയ സംബന്ധിയായ രോഗങ്ങളുടെ അപകട സാദ്ധ്യതകൾ തിരിച്ചറിയാനും തടയാനുമാണ് സമ്മേളനം ലക്‌ഷ്യം വെക്കുന്നത്.   Read on deshabhimani.com

Related News