സമാജത്തില്‍ നാളെ വയലാര്‍-സാംബശിവന്‍ സന്ധ്യ



മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം കലാ വിഭാഗം വെള്ളിയാഴ്ച വൈകീട്ട് 7.30ന് വയലാര്‍-സാംബശിവന്‍ സന്ധ്യ സംഘടിപ്പിക്കും. നാടക, സിനിമ പ്രവര്‍ത്തകനും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ മനോഹരന്‍ പാവറട്ടി സാംബശിവന്റെ 'തറവാടിന്റെ മാനം' എന്ന കഥ പ്രസംഗം അവതരിപ്പിക്കും. വയലാറിന്റെ തിരഞ്ഞെടുത്ത അനശ്വര ഗാനങ്ങള്‍ കോര്‍ത്തിണയുള്ള സംഗീത നിശയും ഒരുക്കും. ഗായകരായ റിയാസ്, ജഗന്‍ മോഹന്‍, രമ്യപ്രമോദ്, ജെസ്‌ലി കലാം, സിനി പോള്‍, ലിന്‍ഡ അരുണ്‍, സിജില രഞ്ജു എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുക. എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സമാജം അറിയിച്ചു.   Read on deshabhimani.com

Related News