യുകെ യാത്രയ്ക്കായി പുതിയ നിയമം; വിരലയടയാളം, ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ എന്നിവ നിര്‍ബന്ധമാക്കി



യുകെ> നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഉള്‍പ്പെടെയുള്ള യുകെയിലേക്ക് പ്രവേശിക്കുന്നതിന് ഐറിഷ് ഇതര ഇയു പൗരന്മാര്‍ക്ക് ബയോമെട്രിക് ഡാറ്റ നല്‍കേണ്ടിവരുമെന്ന് യുകെ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക് സ്ഥിരീകരിച്ചു.യുകെയില്‍ പ്രവേശിക്കുന്നതിന് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന് (ETA) അപേക്ഷിക്കുന്ന പ്രക്രിയയുടെ ഭാഗമായി ഇയുവില്‍ നിന്നുള്ള യാത്രക്കാര്‍ അവരുടെ വിരലടയാളവും ഫേഷ്യല്‍ ബയോമെട്രിക്സും നല്‍കേണ്ടതുണ്ട്.  കോമണ്‍ ട്രാവല്‍ ഏരിയ ക്രമീകരണം വഴി യുകെയുമായി അയര്‍ലന്‍ഡിന് തുറന്ന അതിര്‍ത്തികള്‍ ഉള്ളതിനാല്‍ ഐറിഷ് പൗരന്മാരെ ഈ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കും.അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുന്ന വിവാദ ദേശീയത, അതിര്‍ത്തി നിയമം പ്രകാരമാണ് ഈ നീക്കം.ഇപ്പോള്‍ ചെറിയ കാലയളവിലെ താമസത്തിന് വിസ ആവശ്യമില്ലാത്ത അല്ലെങ്കില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് മറ്റ് ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ഇല്ലാത്ത യുകെ സന്ദര്‍ശിക്കുന്നവര്‍ക്കും യുകെ വഴി ട്രാന്‍സിറ്റ് ചെയ്യുന്നവര്‍ക്കും ETA സ്‌കീം ബാധകമാകും.   Read on deshabhimani.com

Related News