കർഷകസമരവിജയത്തിൽ ആഹ്ളാദം; യുകെയിലെ ഇടതുപക്ഷ സംഘടനകളെ യോജിപ്പിച്ച്‌ പുതിയ സംഘടന



കർഷകസമരവിജയത്തിൽ ആഹ്ളാദം പങ്കിടാൻ യുകെയിലെ അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC) കൾച്ചറൽ കോ - ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന വിജയാഹ്ളാദ സമ്മേളനം ഞായറാഴ്‌ച പകൽ 2:45 ന് ആരംഭിക്കും. ഫെയ്‌സ്ബുക്ക് ലൈവ് ആയി നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ നേതാക്കളായ എളമരം കരീം എം.പി, മന്ത്രി പി പ്രസാദ് , ജോസ് കെ മാണി എം.പി, കവി ആലംകോട് ലീലാകൃഷ്‌ണൻ, ഹർസെവ് ബെയ്‌ൻസ്‌  തുടങ്ങിയവർ സംസാരിക്കും. യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളെ യോജിപ്പിച്ച്‌ ഒരു സംഘടന എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങൾ എഐസി കുറച്ചുകാലമായി നടത്തികൊണ്ടിരിക്കുകയാണ്. ഇതിനോട്‌ യോജിപ്പുള്ളവരുടെ ഒത്തുചേരലിനുകൂടി ഈ സമ്മേളനം വേദിയാകും. സമ്മേളനത്തിൽ എളമരം കരീം പുതിയസംഘടനയുടെ പേര് പ്രഖ്യാപിക്കും. വിജയാഘോഷത്തിൽ എഐസിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ തത്സമയം പങ്കെടുക്കാം. പരിപാടിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്‌. അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട്  വിവിധ പ്രദേശങ്ങളിൽനിന്ന്  പ്രവർത്തകർ ആവേശപൂർവ്വം അയച്ച വീഡിയോകളും കർഷകസമരത്തിന്റെ നാൾവഴികളിലൂടെയുള്ള വീഡിയോകളും പ്രദർശിപ്പിക്കും. Read on deshabhimani.com

Related News