മാധവൻ പാടി എൻഡോവ്‌മെന്റ്‌ അവാർഡ് റിഥി കിസിങ്ങറിനും ബഷാർ ഇർഫാൻ നായിക്കിനും



ഷാർജ > ഈ വർഷത്തെ മാധവൻ പാടി എൻഡോവ്‌മെന്റ്‌ അവാർഡിന് ഷാർജ ഇന്ത്യൻ സ്‌കൂൾ ഗേൾസ് വിഭാഗത്തിലെ റിഥി കിസിങ്ങറും ബോയ്‌സ് വിഭാഗത്തിലെ ബസാർ ഇർഫാൻ നായിക്കും അർഹരായി. മാസ് ഷാർജയുടെ മുതിർന്ന നേതാവും, ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ദീർഘകാലത്തെ ഭരണസമിതി അംഗവുമായിരുന്ന മാധവൻ പാടിയുടെ സ്‌മ‌രണാർത്ഥം മാസ് ഷാർജ ഏർപ്പെടുത്തിയതാണ് മാധവൻ പാടി എൻഡോവ്‌മെന്റ്‌ അവാർഡ്. പാഠ്യ-  പാഠ്യേതര വിഷയങ്ങളിലെ മികവും സാമൂഹിക പ്രതിബദ്ധതയും കണക്കിലെടുത്താണ് ഷാർജ ഇന്ത്യൻ സ്‌കൂളിലെ ഗേൾസ് വിഭാഗത്തിലേയും, ബോയ്‌സ് വിഭാഗത്തിലേയും തിരഞ്ഞെടുത്ത കുട്ടിക്ക് അവാർഡ് നൽകുന്നത്. മാർച്ച് 5 ഞായർ വൈകിട്ട് ആറുമണിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ മാധവൻ പാടി അനുസ്‌മരണ സമ്മേളനത്തിൽ വച്ച് അവാർഡ് വിതരണം നടത്തും. യുഎഇയിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 050 4812 573.   Read on deshabhimani.com

Related News