കാലാവധി കഴിഞ്ഞ സന്ദര്‍ശക വിസക്കാര്‍ ഒരു മാസത്തിനകം രാജ്യം വിടണം: യുഎഇ



മനാമ > യുഎഇയില്‍ കാലാവധി കഴിഞ്ഞ സന്ദര്‍ശക, ടൂറിസ്റ്റ് വിസക്കാര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാന്‍ ഒരു മാസം സമയം അനുവദിച്ചതായി ഫെഡറല്‍ അതോറിറ്റി അറിയിച്ചു. നേരത്തെ ഈ വര്‍ഷം അവസാനം വരെ സന്ദര്‍ശക വീസക്കാര്‍ക്കും കാലാവധി കഴിഞ്ഞ താമസ വീസക്കാര്‍ക്കും സമയം അനുവദിച്ചിരുന്നു. എന്നാല്‍ രാജ്യം സാധാരണ നിലയിലേക്ക് വന്ന സാഹചര്യത്തില്‍ വെള്ളിയാഴ്‌ച യുഎഇ മന്ത്രിസഭാ ഈ ആനുകൂല്യം പിന്‍വലിക്കുകയും ഞായറാഴ്‌ച മുതല്‍ വിസ പുതുക്കാന്‍ അപേക്ഷ സ്വീകരിക്കുകയുമായിരുന്നു. സ്വദേശികള്‍ക്കും താമസ വീസക്കാര്‍ക്കും തങ്ങളുടെ താമസ രേഖകള്‍ നിയമവിധേയമാക്കാന്‍ 90 ദിവസം അനുവദിച്ചതായിഅധികൃതര്‍ അറിയിച്ചു. യുഎഇയിലേയ്ക്ക് തിരികെ വരുന്നവരും സന്ദര്‍ശന വീസക്കാരും നിര്‍ബന്ധമായും കോവിഡ്19 സര്‍ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.    Read on deshabhimani.com

Related News