യുഎഇയിൽ റോഡപകടങ്ങൾക്ക്‌ ഇരയാകുന്നത്‌ കൂടുതലും ഇന്ത്യക്കാർ; അപകടത്തിൽപ്പെടുന്നത്‌ 30 നും 40നും ഇടയിൽ പ്രായമുള്ളർ



ദുബായ് > യുഎഇയിലെ റോഡ് അപകടങ്ങൾക്ക് ഇരയാകുന്നത് കൂടുതലും ഇന്ത്യക്കാരാണെന്ന് റോഡ് സുരക്ഷാ ബോധവൽക്കരണ ഗ്രൂപ്പും, വാഹന ഇൻഷുറൻസ് കമ്പനിയായ ടോക്കിയോ മറൈനും സംയുക്തമായി നടത്തിയ പഠനത്തിൽ കണ്ടെത്തി. വാഹനാപകടങ്ങളിൽ ഇരകളാകുന്നവർ മുപ്പതിനും നാൽപ്പതിനും മധ്യേ പ്രായമുള്ളവർ ആണ്‌. ഇന്ത്യക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടങ്ങളിൽ പെടുന്നത് യുഎഇ പൗരന്മാരാണ്. ഈജിപ്‌ത്, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് തൊട്ടു താഴെ യഥാക്രമം വരുന്നത്. ഉച്ചയ്‌ക്ക് 12 മുതൽ 2 വരെയും വൈകിട്ട് ആറു മുതൽ 8 വരെയും ആണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. അലക്ഷ്യമായി വാഹനം ഓടിക്കുന്നവർക്ക് ബോധവൽക്കരണവുമായി അബുദാബി പോലീസും രംഗത്തെത്തി. അബുദാബി പോലീസും ഗതാഗത വകുപ്പും സംയുക്തമായാണ് സുരക്ഷിത ഡ്രൈവിംഗ് സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണം സംഘടിപ്പിച്ചത്. അറബിക് ഇംഗ്ലീഷ് ഉറുദു ഭാഷകളിലായി ലഘുലേഖകൾ വിതരണം ചെയ്‌തു കൊണ്ടാണ് ബോധവൽക്കരണം സംഘടിപ്പിച്ചത്. ചൂട് കൂടുന്നതിനാൽ വാഹനങ്ങളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താതെ ഇരിക്കുകയും, കാലാവധി കഴിഞ്ഞ ടയറുകൾ ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെ നിരവധി അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.   Read on deshabhimani.com

Related News