പ്രളയം: പാക്കിസ്ഥാന് അഞ്ചു കോടി ദിർഹം സഹായം പ്രഖ്യാപിച്ച് യുഎഇ



ദുബായ്: പ്രളയം മൂലം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാന് ഭക്ഷണം എത്തിക്കുന്നതിനായി അഞ്ചു കോടി ദിർഹം സഹായം ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് പ്രഖ്യാപിച്ചു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ് വേൾഡ് ഫുഡ് പ്രോഗ്രാം, മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം എത്തിക്കുന്നത്. പ്രളയബാധിതർക്ക് സഹായം നൽകണമെന്ന പാകിസ്ഥാൻ പഞ്ചാബ് ഗവർണർ ചൗധരി മുഹമ്മദ് സർവ്വാറിന്റെ അഭ്യർത്ഥന മാനിച്ച് യുഎഇ വ്യവസായി ഡോ. സുരീന്ദർ പാൽ സിംഗ് ഒബ്രോയിയും കഴിഞ്ഞദിവസം മുപ്പതിനായിരം പൗണ്ട് സഹായധനം നൽകിയിരുന്നു.   Read on deshabhimani.com

Related News