കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങിയ ആലപ്പുഴ സ്വദേശി കാറിൽ മരിച്ച നിലയിൽ



ഫുജൈറ> കുടുംബത്തെ നാട്ടിലേക്ക് യാത്രയാക്കി മടങ്ങിയ ആലപ്പുഴ സ്വദേശി ഷമീർ മുഹമ്മദ് (47) ഫുജൈറയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോർഫക്കാനു സമീപമുള്ള ബിദിയയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കാറിനുള്ളിൽ നിന്നും കണ്ടെടുത്തത്. നാട്ടിലെത്തിയ വിവരം അറിയിക്കുവാൻ കുടുംബം ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന്  വിവരം പോലീസിൽ അറിയിക്കുകയും, പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ രണ്ടു ദിവസത്തിന് ശേഷം മൃതദേഹം കാറിൽ നിന്നും കണ്ടെടുക്കുകയുമായിരുന്നു. കോർഫക്കാൻ ഈസ്റ്റ് കോസ്റ്റ് സ്കൂളിലെ അധ്യാപികയായ സിനിയാണ് ഭാര്യ. രണ്ടു മക്കളാണ് ഇവർക്കുള്ളത്. Read on deshabhimani.com

Related News