യുഎഇയിലെ ബറാക ആണവ നിലയം പ്രവര്‍ത്തനം തുടങ്ങി



  മനാമ: അറബ് ലോകത്തെ ആദ്യത്തെ ആണവ നിലയം യുഎഇയില്‍ പ്രവര്‍ത്തനം തുടങ്ങി. സമധാനപരമായാ ആണവോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ബറാക ആണവ നിലയം വിജയകരമായി പ്രവര്‍ത്തനം ആരംഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ അറിയിച്ചു.    'നാല് ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. ഇതുവഴി രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ നാലിലൊന്ന് സുരക്ഷിതവും വിശ്വാസ്യ യോഗ്യവുമായ നിലക്ക് ലഭിക്കും. ശാസ്ത്ര വഴിയിലെ പ്രയാണം പുനരാരംഭിക്കാനും മറ്റ് വന്‍ രാജ്യങ്ങളുമായി മത്സരിക്കാനും അറബികള്‍ക്കും കഴിയുമെന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഒന്നും അസാധ്യമല്ല'-ഷെയ്ഖ് റാഷിദ് പറഞ്ഞു.    ബറാക ആണവോര്‍ജ പ്ലാന്റിലെ യൂണിറ്റ് ഒന്നാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. റിയാക്ടറില്‍ ആണവ ഇന്ധനം നിറച്ച് പരിശോധ നടത്തി. അബുദബിയിലെ അല്‍ ദഫറ മരുഭൂമിയിലാണ് ആണവ നിലയം. എമിറേറ്റ്‌സ് ആണവോര്‍ജ്ജ സഹകരണ ഉപസ്ഥാപനമായ നവാഹ എനര്‍ജി കമ്പനിക്കാണ് നടത്തിപ്പ് ചുമതല. പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ഓരോ വര്‍ഷവും 5.6 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും.    ഫെബ്രുവരി 17 നാണ് ബറാക ആണവോര്‍ജ നിലയത്തിലെ ആദ്യ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് ലഭിച്ചത. 2008ലാണ് യുഎഇ ഔദ്യോഗികമായി ആണവ പദ്ധതി ആരംഭിച്ചത്.            Read on deshabhimani.com

Related News