അബുദബി ക്ഷേത്രം: നിര്‍മ്മാണ പുരോഗതി വിലയിരുത്തി



അബുദബി > യുഎഇ തലസ്ഥാനമായ അബുദബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍ വിലയിരുത്തി. ക്ഷേത്രം പണിയുന്ന സംഘടനയുടെ പ്രതിനിധികളുമായി അദ്ദേഹം അല്‍ ഐനില്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ഡിസംബറില്‍ പണി ആരംഭിച്ചു. അല്‍ ഐനില്‍ നടന്ന യോഗത്തില്‍ ഷെയ്ഖ് അബ്ദുല്ല ബിഎപിഎസ് സ്വാമിനാരായണ സന്‍ഥയിലെ ബ്രഹ്മവിഹാരി സ്വാമിയുമായി ചര്‍ച്ച നടത്തി ക്ഷേത്ര നിര്‍മാണം അപ്ഡേറ്റ് അവലോകനം ചെയ്തതായി ബാപ്സ് ഹിന്ദു മന്ദിര്‍ അബുദാബി പ്രസ്താവനയില്‍ പറഞ്ഞു. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂറും യോഗത്തില്‍ പങ്കെടുത്തു. യുഎഇ ജനസംഖ്യയുടെ 30 ശതമാനം യുഎഇയിലെ ഇന്ത്യന്‍ സമൂഹമാണ്. ഗള്‍ഫ് രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണിത്.   Read on deshabhimani.com

Related News