ട്രാക്ക് കുവൈത്ത് പിക്‌നിക്‌



കുവൈത്ത് സിറ്റി> തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) പിക്നിക് സംഘടിപ്പിച്ചു. വഫ്റയിൽ നടന്ന പരിപാടി ട്രാക്കിന്റെ തിരുവനന്തപുരം ജില്ലയുടെ ചീഫ് കോർഡിനേറ്റർ എം എ ഹിലാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡൻറ് എം എ. നിസ്സാം അധ്യക്ഷനായി. ട്രാക്ക് ചെയർമാൻ പി ജി ബിനു മുഖ്യ പ്രഭാഷണം നടത്തി. വൈസ്. പ്രസിഡന്റ് ശ്രീരാഗം സുരേഷ്, ഡോക്ടർ. ശങ്കരനാരായണൻ , ഉപദേശക സമിതി അംഗങ്ങളായ കെ. പി. സുരേഷ്, ജയകൃഷ്ണകുറുപ്പ്, ഡോക്ടർ. ബിജി ബഷീർ, ഗോപകുമാർ, വനിതാവേദി പ്രസിഡന്റ് പ്രിയരാജ്, വനിതാ ആക്ടിങ് സെക്രട്ടറി സരിത ഹരി, വനിതാ ട്രഷറർ മിനി ജഗദീഷ് എന്നിവർ സംസാരിച്ചു. വനിതാവേദിയുടെ ആഭിമുഖ്യത്തിൽ മുൻപ് ഓൺലൈനിൽ സംഘടിപ്പിച്ച ഓണത്തുമ്പി - 2021" കുട്ടികളുടെ ചിത്രരചനാ മത്സരത്തിന്റെയും ഓണപ്പാട്ട് മത്സരത്തിന്റെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കും വിവിധ കലാകായിക പരിപാടികൾ അരങ്ങേറി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പിക്നിക്ക് ജനറൽ കൺവീനർ കെ.ആർ.ബൈജു സ്വാഗതവും ട്രഷറർ മോഹൻകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News