ടിഎംസിസി ക്രിക്കറ്റ്‌ ഫെസ്റ്റിവൽ പ്രഖ്യാപിച്ചു



ദമ്മാം > തലശ്ശേരി മാഹി ക്രിക്കറ്റ്‌ കൂട്ടായ്‌മയുടെ കീഴിൽ ആറാമത് T10 ക്രിക്കറ്റ്‌ ടൂർണമെന്റ് മെയ് 18, 19 തിയതികളിലായി ദമ്മാം ഗൂക്ക ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. തലശ്ശേരി മാഹി പ്രദേശത്തു നിന്നു മാത്രം നൂറോളം കളിക്കാർ 6 ടീമുകളിലായി പങ്കെടുക്കും. സെയ്‌താർപ്പള്ളി കിംഗ്‌സ്, കതിരുർ ഗുരുക്കൾ, മാഹീ സ്ട്രൈക്കർസ്, പള്ളിത്താഴെ റോക്കേഴ്‌സ്, നെട്ടൂർ ഫൈറ്റേഴ്‌സ്, KL-58, ഉമ്മൻച്ചിറ എന്നിവയാണ് പങ്കെടുക്കുന്ന ടീമുകൾ. AOT ട്രേഡിംഗ് & ലോജിസ്റ്റിക്‌സ് മുഖ്യ സ്പോൺസറും, ബി ഗെയ്റ്റ് കോൺട്രാക്‌ടിങ് കമ്പനി  ടൂർണമെന്റിന്റെ സഹസ്പോൺസറുമാണ്. തലശ്ശേരി പാരമ്പര്യ വിഭവങ്ങൾ അടങ്ങിയ പലഹാരങ്ങളുടെ ഫുഡ്‌ ഫെസ്റ്റിവൽ ടൂർണമെന്റിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും. ടിഎംസിസി പ്രസിഡണ്ട് നിമിർ അമീറുദ്ധീൻ, വൈസ് പ്രസിഡണ്ട് ഫാസിൽ ആദി രാജ, സജീർ എസ്പി, ഇമ്തിയാസ്, ട്രഷറർ സാജിദ് സികെ, ഷറഫ് താഴത്ത് എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ടൂർണമെന്റിൽ മുസ്‌തഫ തലശ്ശേരി, ഷറഫ് താഴത്ത്, ഇമ്ത്തിയാസ് അലി എന്നിവർ മുഖ്യ രക്ഷധികാരികളാകും.  Read on deshabhimani.com

Related News