പ്രവാസ മേഖലയും തൃക്കാകര ഉപതെരഞ്ഞെടുപ്പ് പ്രചാരണ ചൂടിൽ



ദമ്മാം> തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചൂട് പ്രവാസ ലോകത്തും ശക്തമാകുകയാണ്. ഇടതു പക്ഷ സാംസ്കാരിക സംഘടനകൾ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിൻ്റെ വിജയത്തിനായി തൃക്കാകര മണ്ഡലത്തിലെ വോട്ടർമാരെ വീടുകളിൽ സന്ദർശിച്ചു. ദമ്മാമിലെ സാംസ്കാരിക പ്രവർത്തകർ തൃക്കാക്കര മണ്ഡലത്തിലെ പ്രവാസികളെ നേരിൽ സന്ദർശിച്ച് ഇടതുപക്ഷം ജയിക്കേണ്ടതിൻ്റെ ആവശ്യകത പറഞ്ഞു ബോധ്യപെടുത്തി. കുടുംബാംഗങ്ങളുടെ വോട്ടുകൾ ഉറപ്പിച്ചും, ബന്ധുക്കളെ ടെലിഫോൺ മുഖേന ബന്ധപ്പെട്ടുമാണ് വോട്ടുകൾ ഉറപ്പാക്കുന്നത്. ദമ്മാം റാക്ക ഏരിയയിൽ നവോദയ കേന്ദ്ര ജോ :സെക്രട്ടറി ഷമീം നാണത്ത്, റാക്ക ഏരിയ സെക്രട്ടറി ഷാജു, പ്രസിഡൻ്റ് മനോജ്, എക്സിക്യുട്ടീവ് അംഗങ്ങളായ വിപിൻ വിമൽ, രാകേഷ് തുടക്കിയവർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. Read on deshabhimani.com

Related News