അൽ ദഫ്ര ജലോത്സവം മാർച്ച് 10ന് അബുദാബിയിൽ ആരംഭിക്കും



അബുദാബി> 14-ാമത് അൽ ദഫ്ര ജലോത്സവം മാർച്ച് 10 മുതൽ 19 വരെ അൽ ദഫ്‌റ മേഖലയിലെ അൽ മുഗിറ ബീച്ചിൽ നടക്കും. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് ഉത്സവം നടക്കുക. അബുദാബിയിൽ ആദ്യമായി അൽ ദഫ്ര ജലോത്സവം വിംഗ്‌ഫോയിൽ റേസിംഗ് വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കും. കൈറ്റ്‌സർഫിംഗിൽ നിന്നും വിൻഡ്‌സർഫിംഗിൽ നിന്നും വികസിപ്പിച്ച കാറ്റിൽ പ്രവർത്തിക്കുന്ന ജല കായിക മത്സരമാണിത്. അമ്പതിലധികം പ്രാദേശിക, അന്തർദേശീയ കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. Read on deshabhimani.com

Related News