തനിമ കുവൈറ്റ് ലോക നാടകദിനം ആചരിച്ചു



കുവൈറ്റ് സിറ്റി > തനിമ കുവൈത്ത് ഏപ്രിൽ നാലാം വാരം അരങ്ങേറുവാനായ്‌ തയ്യാറെടുക്കുന്ന  'മാക്‌ബത്ത്' നാടകത്തിന്റെ പരിശീലന കളരിയിൽ ലോക നാടകദിനം  ആചരിച്ചു.   നാടകത്തനിമ കൺവീനർ ജേക്കബ് വർഗീസ് അധ്യക്ഷനായി. ജോയിന്റ് കൺവീനർ കുമാർ തൃത്താല സ്വാഗതം പറഞ്ഞു. തനിമ ജനറൽ കൺവീനറും, മാക്‌ബത്തിന്റെ സംവിധായകനുമായ ബാബുജി ബത്തേരി ആമുഖപ്രഭാഷണം നടത്തി. മാക്‌ബത്തിലെ അഭിനേതാക്കളായ ബിനു .കെ. ജോൺ, ഡി. കെ. ദിലീപ്, കുമാർ തൃത്താല എന്നിവർ നാടകാനുഭവങ്ങൾ പങ്കു വച്ചു. മാക്‌ബത്തിന്റെ സഹസംവിധായകൻ വിജേഷ് വേലായുധൻ നന്ദി പറഞ്ഞു. Read on deshabhimani.com

Related News