ഓസ്ട്രേലിയ നവോദയ പ്രഭാഷണ പരമ്പരയിൽ ഡോ. സുനിൽ പി ഇളയിടം



സിഡ്നി> സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഡോ. സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണ പരമ്പര നവോദയയുടെ ആഭിമുഖ്യത്തിൽ ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളിൽ സംഘടിപ്പിച്ചു. നവലോക നിർമിതിക്ക്‌ ചരിത്രാവബോധത്തോടെയും ബഹുസ്വരതയിലൂന്നിയും ഒപ്പം ഫാസിസത്തെ പ്രതിരോധിച്ചും ജീവിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ച്  അദ്ദേഹം വ്യക്തമാക്കി.  പെർത്തിൽ  'മതനിരപേക്ഷതയും മത ജീവിതവും", മെൽബണിൽ  "മാദ്ധ്യമങ്ങളും ജനാധിപത്യവും", അഡ്ലൈഡിൽ "വർഗ്ഗീയതയുടെ ആധാരങ്ങൾ", സിഡ്ണിയിൽ "ഭരണഘടനയിലെ സാമൂഹിക ദർശനം", ബ്രിസ്ബണിൽ "ഗാന്ധിയുടെ വർത്തമാനം" എന്നീ വിഷയങ്ങളിലായിരുന്നു പ്രഭാഷണങ്ങൾ. ബ്രിസ്ബണിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പ്രഭാഷണ പരിപാടിയോടനുബന്ധിച്ചു മെൽബണിലും സിഡ്‌നിയിലും നാടകോത്സവങ്ങൾ അരങ്ങേരി. പ്രഭാഷണങ്ങളിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്കുള്ള മറുപടി ബഹുജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിക്ക് മിഴിവേകി. Read on deshabhimani.com

Related News