വന്ദേ ഭാരത്: യുഎഇ, സൗദി സെക്ടറുകളില്‍ ടിക്ക്റ്റ് നിരക്ക് വീണ്ടും കൂട്ടി



  മനാമ: വന്ദേ ഭാരത് വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കര്‍ വീണ്ടും ടിക്കറ്റ് നിരക്ക് കൂട്ടി. യുഎഇ, സൗദി എന്നിവടങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റുകളാണ് കുത്തനെ കൂട്ടിയത്. വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കയൊണ് യുഎഇയില്‍ നിന്നും 200 ദിര്‍ഹമും സൗദിയില്‍ നിന്ന് 150 ദിര്‍ഹമും ടിക്കറ്റില്‍ വര്‍ധന വരുത്തിയത്.    യുഎഇയില്‍ എയര്‍ ഇന്ത്യ രണ്ട് സ്ലാബായാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ആദ്യ സ്ലാബില്‍ പഴയ പോലെ 750 ദിര്‍ഹമാണ് ടിക്കറ്റിന് ഈടാക്കുക. രണ്ടാം സ്ലാബില്‍ 950 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക് ആദ്യ സ്ലാബില്‍ വളരെ കുറച്ച് ടിക്കറ്റുകളേ ലഭ്യമാകുന്നുള്ളൂ. ബാക്കി ഭൂരിഭാഗം ടിക്കറ്റുകളും രണ്ടാം സ്ലാബിലാണ്.    സൗദിയില്‍ നിന്നും കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിലേക്കും 150 റിയാല്‍ വീതം ടിക്കറ്റില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.    അതേസമയം, ദമാമില്‍ നിന്ന് 16ന് കൊച്ചിയിലേക്കുള്ള എഐ 1902 എക്‌സ്പ്രസ് വിമാത്തിലും  17നുള്ള കോഴിക്കോട്ടേക്കുള്ള എഐ 1904 വിമാനത്തിലും , യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സഹിതം ബന്ധപ്പെടണമെന്ന് എംബസി അറിയിച്ചു. ഇമെയില്‍: vbmriyadh@gmail.com.   അടിയന്തിരമായി നാട്ടില്‍ പേകേണ്ടവര്‍ക്ക് അല്‍ കോബാറിലെ എയര്‍ ഇന്ത്യാ ഓഫീസില്‍ നേരിട്ട് ടിക്കറ്റ് ലഭിക്കുമെന്നും എംബസി അറിയിച്ചു.    Read on deshabhimani.com

Related News