കേരളൈറ്റ്‌സ് മെഡിക്കല്‍ ഫോറം 'സ്പര്‍ശം -2022' സംഘടിപ്പിക്കുന്നു



കുവൈറ്റ് സിറ്റി> കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്‌സ് മെഡിക്കല്‍ ഫോറം കുവൈറ്റ് നഴ്‌സസ് ഡേ ദിനാഘോഷം 'സ്പര്‍ശം -2022' സംഘടിപ്പിക്കുന്നു.മെയ് 21 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് അബ്ബാസിയ ഓക്‌സ്‌ഫോര്‍ഡ് പാകിസ്ഥാനി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.     ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ കുവൈറ്റിലെ ആരോഗ്യ രംഗത്തുള്ള പ്രമുഖ വ്യക്തികളും വിവിധ കല സാംസ്‌കാരിക രംഗത്തുള്ള ആളുകളും പങ്കെടുക്കുന്നു . ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന  വിവിധ കലാപ്രതിഭകളുടെ കലാ പരിപാടികളും, കേരളത്തിന്റെ തനത് കലയായ കളരിപ്പയറ്റ് ,കലാസദന്‍ ഗാനമേള ഗ്രൂപ്പ്-കുവൈറ്റ് അവതരിപ്പിക്കുന്ന ഗാനമേളയും പരിപാടിയോട് അനുബന്ധിച്ചു ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു .   Read on deshabhimani.com

Related News