ലഹരി വിരുദ്ധ പ്രചാരണവുമായി യുഎഇയിലെ നാടകസംഘം



ഷാർജ> ലഹരി വിമുക്ത സമൂഹത്തിനായി കൈകോർക്കുവാൻ ആഹ്വാനം ചെയ്‌തുകൊണ്ട് അനന്തപുരി തിയേറ്റർ അവതരിപ്പിച്ച സ്നേഹ പെരുമ നാടകം ഏറെ ശ്രദ്ധേയമായി. സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ടാണ് യുഎഇയിലെ അനന്തപുരി തിയേറ്റർ നാടകസംഘം കലാരംഗത്ത് വേറിട്ട പ്രവർത്തനം നടത്തുന്നത്. ലഹരിമുക്ത കേരളത്തിനായി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുഎഇയിലെ പ്രവാസി മലയാളികൾക്കിടയിലും ലഹരിക്കെതിരായ അവബോധം സൃഷ്ടിക്കാനാണ് ഈ നാടകം സജ്ജമാക്കിയിരിക്കുന്നത് എന്ന് നാടകസംഘം പ്രവർത്തകർ പറ‍ഞ്ഞു. ഇരുപതോളം കലാകാരന്മാർ അണിനിരന്ന നാടകത്തിന്റെ രചനയും സംവിധാനവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണയാണ്. സാങ്കേതിക ഏകോപനം മുനീറ സലീമും, നാടക കളരിയുടെ ഏകോപനം ജ്യോതി ലക്ഷ്മിയും നിർവഹിച്ചു. ചന്തു മിത്ര പശ്ചാത്തല സംഗീതം നിർവഹിച്ച നാടകത്തിൽ ഫർഹാൻ നഹാസും, ഷാഹിദ ബഷീറും ഗാനങ്ങൾ ആലപിച്ചു. ലഹരി വിമുക്ത സന്ദേശം സമൂഹത്തിന്റെ നാനാഭാഗങ്ങളിലും എത്തിക്കുന്നതിന്റെ ഭാഗമായി യുഎഇയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചും വരും ദിവസങ്ങളിൽ നാടകം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അനന്തപുരി നാടക സമിതി കോഡിനേറ്റർ സലിം കല്ലറ അറിയിച്ചു. Read on deshabhimani.com

Related News