ഗാഡ്ജറ്റുകളിൽ അഭിരമിക്കുന്ന കുഞ്ഞുങ്ങളിൽ ജീവിതത്തിന്റെ വെളിച്ചം കെടുന്നു.- ഹാഷിം കദ്ദൂര



ഷാർജ> നിർമ്മിത ബുദ്ധിയുടെ കാലത്ത് കുഞ്ഞുങ്ങൾ ഗാഡ്ജറ്റുകളിൽ അഭിരമിക്കുകയാണ് എന്നും ഇത് അവരിലെ ജീവിതത്തിന്റെ വെളിച്ചം കെടുത്തുകയാണ് ചെയ്യുന്നത് എന്നും ഹാഷിം കദ്ദൂര. ഷാർജ വായനോത്സവ നഗരിയിൽ ആവേശമായി മാറിയ അറബി മുത്തച്ഛൻ ഹാഷിം കദ്ദൂര കഥ പറച്ചലിന്റെ മാസ്മരികത കൊണ്ട് കുരുന്നുകളെ തന്നിലേക്ക് ചേർത്തുപിടിച്ചപ്പോൾ അറിവിന്റെ പുതിയ വാതായനങ്ങളിലേക്കാണ് കുഞ്ഞുമക്കൾ നടന്നു കയറിയത്. പ്രകൃതിയുടേയും, അതിജീവനത്തിന്റേയും, സുസ്ഥിരതയുടേയും ഗുണപാഠങ്ങൾ പകർന്നു നൽകി ഹാഷിം കദ്ദൂര കുരുന്നുകളിൽ അക്ഷരാർത്ഥത്തിൽ ജീവിതത്തിന്റെ വെളിച്ചം വിതറുകയാണ് ചെയ്തത്. സാങ്കേതികതയുടേയും നിർമിത ബുദ്ധിയുടേയും കാലത്ത് കുഞ്ഞുങ്ങൾ ഗാഡ്ജറ്റുകളിൽ അഭിരമിക്കുമ്പോൾ ജീവിതത്തിന്റെ വെളിച്ചമാണ് അവരിൽ നിന്നും അകന്നു പോകുന്നത് എന്നും അതുകൊണ്ടുതന്നെ കഥ പറച്ചിലിലൂടെ കുട്ടികളിൽ ചൈതനും നിലനിർത്തുവാനുള്ള പരിശ്രമമാണ് താൻ നടത്തുന്നത് എന്നും  ഹാഷിം കദ്ദൂര പറഞ്ഞു.  പരമ്പരാഗത എമിറാത്തി കന്ദൂരയിൽ ഉത്സവത്തിന്റെ അനൗദ്യോഗിക 'ഹക്കാവതി' (കഥാകൃത്ത്) വേഷം. "ഇത് എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത നിരവധി വേഷങ്ങളിൽ ഒന്ന് മാത്രമാണ്, കാരണം ഞാൻ അത് ഇഷ്ടപ്പെടുന്നു. നല്ല കഥകൾ ഇപ്പോഴും സ്വീകരിക്കുന്ന കുട്ടികളുമായി ബന്ധപ്പെടുന്നത് ഇതിൽ ഉൾപ്പെടുന്നു. ചില കാര്യങ്ങൾ മാറിയിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു, ഞങ്ങൾ ചെറുപ്പത്തിൽ നമ്മുടെ മുത്തശ്ശിമാരുടെ ചുറ്റും ഇരുന്നു, കഥകൾക്കായി കാത്തിരുന്നു. ഷാർജ വായനോത്സവം ആ പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   Read on deshabhimani.com

Related News