ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ വൻ തിരക്ക്



ഷാർജ> ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികൾക്ക് പങ്കെടുക്കുന്നതിനായി സ്കൂളുകൾ സൗകര്യമൊരുക്കിയതിനാൽ പുസ്തക വേദിയിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. നിത്യവും ആയിരക്കണക്കിന് കുട്ടികളാണ് പുസ്തകോത്സവ നഗരി സന്ദർശിച്ച് മടങ്ങുന്നത്. സ്കൂൾ സമയത്തിൽ ആയതിനാൽ കുട്ടികൾക്ക് വരുന്നതിനും പോകുന്നതിനും സ്കൂളുകൾ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ സ്കൂളുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് പുസ്തക നഗരിയിൽ എത്തിച്ചേരുന്നത്. അറബി ഇന്ത്യൻ ഭാഷകളിലുള്ള പുസ്തകങ്ങൾക്കാണ് കൂടുതൽ പ്രിയം. കുട്ടികൾക്കായി പ്രത്യേകം സ്റ്റാളുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക മലയാള പുസ്തകങ്ങളും മേളയിൽ ലഭ്യമാണ്. കുട്ടികളെ ആകർഷിക്കുന്നതിനും, വിനോദങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ഒരു ചിൽഡ്രൻസ് കോർണർ തന്നെയുണ്ട്. കഥ പറഞ്ഞും, ചിത്രം വരച്ചും, സംവാദങ്ങളിൽ ഏർപ്പെട്ടും കുട്ടികൾ അവരുടെ മികവ് തെളിയിക്കുന്ന ഒരു ഇടം കൂടിയാണ് ഇത്. യുദ്ധകഥകൾ, ഇതിഹാസ കഥകൾ, ത്രില്ലറുകൾ എന്നീ വിഭാഗങ്ങളാണ് കുട്ടികൾക്ക് ഇഷ്ടപ്പെട്ട മേഖല.   Read on deshabhimani.com

Related News