"ഇലയുടെ ദേശാടനം" കവിത ആലാപനവും പുസ്തക ചർച്ചയും



ഷാർജ> ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സവിശേഷ ചർച്ചയായി കെ ജി സൂരജിന്റെ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച കവിതാസമാഹാരം 'ഇലയുടെ ദേശാടനം'. ചിന്ത പബ്ലിഷേഴ്സ് പവലിയനിൽ ചേർന്ന കവിതാ വായനയും അനുബന്ധ ചർച്ചയും ലോക കേരള സഭാംഗം എൻ കെ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ ദിലിപ് സി എൻ എൻ അധ്യക്ഷനായി.  കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതിയംഗം വി എസ് ബിന്ദു ടീച്ചർ പുസ്തക പരിചയം നടത്തി. ഷാർജ്ജ മാസ് സെക്രട്ടറി മനു,  ഷാർജ്ജ  മലയാളം മിഷൻ പ്രസിഡന്റ് ശ്രീകുമാരി ആന്റണി, ദുബായ് മലയാളം മിഷൻ സെക്രട്ടറി പ്രദീപ് തോപ്പിൽ, ഓർമ്മ സെക്രട്ടറി അനീഷ്, ഷാർജ്ജ  മാസ് പ്രസിഡന്റ് താലിബ്, സാഹിത്യകാരൻ ഷിജു നെടുമ്പറത്ത്, അഡ്വ. അപർണ്ണ സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. മാനവീയം തെരുവിടം ദുബായ് ഭാരവാഹികൾ അക്ഷയ് എ എസ് പാലിയ്ക്കൽ, രോഹിത്ത് കൃഷ്ണൻ, ഷാർജ്ജ മാസ് രക്ഷാധികാരി ഹമീദ്, പ്രവാസി ക്ഷേമ നിധി ഡയറക്ടർ മുരളി, സാഹിത്യകാരി ശ്രീജിത വർമ്മ  തുടങ്ങിയവർ സംബന്ധിച്ചു.   Read on deshabhimani.com

Related News