ഷാർജ പുസ്‌ത‌കമേളയിലെ പ്രസാധകർക്ക് 45 ലക്ഷം ദിർഹം ധനസഹായം



ഷാർജ > ഷാർജ പുസ്‌തകമേളയിൽപങ്കെടുക്കുന്ന പ്രസാധകരെ പിന്തുണക്കുന്നതിന് 45 ലക്ഷം ദിർഹം സഹായം ഷാർജ ഷെയ്‌ഖ് പ്രഖ്യാപിച്ചു. പുസ്‌തക മേളയിലെത്തിയ പ്രസാധകരിൽ നിന്നും പുസ്‌തകങ്ങൾ വാങ്ങിയാണ് ഷെയ്‌ഖ് പ്രസാധകരെ പിന്തുണക്കുന്നത്. പുസ്‌തകങ്ങൾ എമിറേറ്റിലെ വിവിധ ലൈബ്രറികളിലേക്ക് നൽകും. ഏറ്റവും പുതിയ പുസ്‌തകങ്ങളാണ് ഇതുവഴി ലൈബ്രറികൾക്കു ലഭിക്കുക. സമൂഹത്തിൻറെ വൈജ്ഞാനിക നിലവാരം കൂടുതൽ ഉയർത്തുകയും വിവിധ നാടുകളിലെ അറിവുകളും സാഹിത്യവും പരിചയപ്പെടുത്തുകയും ചെയ്‌തു കൊണ്ട്  പുസ്തകങ്ങൾ വാങ്ങുന്ന പദ്ധതി പുസ്‌തകോത്സവത്തിന് എത്തിച്ചേർന്ന പ്രാദേശികവും അന്തർദേശീയവുമായ പ്രസാദകർക്ക് വലിയ സഹായമാണ്.  എല്ലാ വർഷവും അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി ഗ്രന്ഥാലയങ്ങൾക്കു വേണ്ടി പുസ്തകങ്ങൾ വാങ്ങുന്ന പതിവുണ്ട് ഓരോ വർഷവും വൻ തുകയാണ് ഈ ഇനത്തിൽ പ്രത്യേകം അനുവദിക്കാറുള്ളത് 95 രാജ്യങ്ങളിൽ നിന്നായി 2213 പ്രസാദകരാണ് ഇത്തവണ പങ്കെടുക്കുന്നത് ആകെ 15 ലക്ഷം പുസ്‌തകങ്ങളാണ് ഇവർ എത്തിച്ചിട്ടുള്ളത്. 1298 അറബ് പ്രസാധകർക്ക് പുറമേ 915 അന്താരാഷ്‌ട്ര പ്രസാധകരും പങ്കെടുക്കുന്നുണ്ട് ഏറ്റവും കൂടുതൽ പ്രസാധകർ യുഎഇയിൽ നിന്നാണ് . ഈജിപ്ത്, ലെബനാൻ, സിറിയ എന്നിങ്ങനെ അറബ് ലോകത്തുനിന്നുള്ള വിവിധ രാജ്യങ്ങളിൽ നിന്നായി മറ്റു പ്രസാധകരും ഉണ്ട്.  യുകെയിൽ നിന്ന് 61 പ്രസാധകരും ഇന്ത്യയിൽ നിന്ന് 112 പ്രസാധകരും ഇത്തവണ എത്തിയിട്ടുണ്ട്.  ക്യൂബ, കോസ്റ്ററിക്ക, ലൈബീരിയ, ഫിലിപ്പൈൻസ്, അയർലൻഡ്,  മാൾട്ട,  മാലി,  ജമൈക്ക, ഐസ് ലാൻഡ്,  ഹംഗറി എന്നീ രാജ്യങ്ങൾ ഇത്തവണ പുതിയതായി രാജ്യാന്തര പുസ്‌തക മേളയിൽ പങ്കെടുക്കുന്നുണ്ട്. Read on deshabhimani.com

Related News