കുട്ടികളുടെ വായനോത്സവം ഷാർജ സുൽത്താൻ ഉദ്ഘാടനം ചെയ്തു



ഷാർജ> ഷാർജ ബുക്ക് ഫെസ്റ്റ് സംഘടിപ്പിക്കുന്ന കുട്ടികളുടെ വായനോത്സവം ആരംഭിച്ചു. മെയ് 12 മുതൽ മെയ് 22 വരെ നീണ്ടുനിൽക്കുന്ന കുട്ടികളുടെ പതിമൂന്നാമത്  വായനോത്സവം ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഉപ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, യുഎഇ സഹിഷ്ണുത കാര്യമന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ, ഷെയ്ഖ് സാലം ബിൻ അബ്ദുറഹ്മാൻ ബിൻ സാലം അൽ ഖാസിമി, ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ലാ ബിൻ സാലം അൽ ഖാസിമി എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. 15 ഓളം അറബ് ദേശങ്ങളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമായി 139 പ്രസാധകരാണ് ഇത്തവണ വായനോത്സവത്തിൽ പങ്കെടുക്കുന്നത്. മൊത്തം 1900 ആക്ടിവിറ്റികളും, പ്രത്യേക വർക്ഷോപ്പുകളുമാണ് ഇതിന്റെ ഭാഗമായി ഒരുങ്ങുന്നത്. സർഗ്ഗാത്മകത സൃഷ്ടിക്കുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട്  ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന വായനോത്സവത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ബാല സാഹിത്യ പ്രതിഭകളും എത്തുന്നുണ്ട്. Read on deshabhimani.com

Related News