ഷാർജ വായനോത്സവത്തിന്റെ സമാപന നാളിൽ" ALONE AT HOME" പ്രദർശിപ്പിക്കും

എലോൺ അറ്റ് ഹോമിലെ രം​ഗം


ഷാർജ. > വായനോത്സവത്തിന്റെ സമാപന നാളിൽ " ALONE AT HOME" ന്റെ പ്രദർശനം അരങ്ങേറും. മെയ് 14 ഞായറാഴ്‌ച അവതരിപ്പിക്കുന്ന ഈ പ്രദർശനം ഏറ്റവും മികച്ച രീതിയിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകർ അവകാശപ്പെട്ടു. ഇതിനുള്ള ടിക്കറ്റുകൾ ഇപ്പോൾ ഓൺലൈൻ വഴി ലഭിക്കും. യുഎഇയിൽ നിന്നുള്ള നുജൂം, കുവൈറ്റിലെ പാന്തർ മീഡിയ പ്രൊഡക്ഷൻ എന്നിവയുമായി സഹകരിച്ച് ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബി‌എ) നിർമ്മിച്ച ഈ ഹാസ്യ മാസ്റ്റർപീസിന്റെ അരങ്ങേറ്റ പ്രദർശനമാണ് വായനോത്സവത്തിലേത്. നൂർ, ഫഹദ് എന്നീ രണ്ട് സഹോദരങ്ങളുടെ കഥയാണ് ഇതിലെ പ്രമേയം.  ദീമ അഹമ്മദ്, മുഹമ്മദ് ജുമാ, അബ്‌ദുല്ല നബീൽ, സൗദ് അൽ സറൂനി, ഹനാദി അൽ എന്നിവരുൾപ്പെടെ  പ്രഗത്ഭരായ എമിറാത്തി അഭിനേതാക്കൾ ഇതിൽ അണിനിരക്കുന്നുണ്ട്. കാന്ദാരി, ഷൗഖ് അൽ ഹാദി, മുഹമ്മദ് അൽ ഹദ്ദാദ്, അഹമ്മദ് ബിൻ ഹുസൈൻ, മലക് അബു സെയ്‌ദ്, ജാന അൽഫൈലകാവി എന്നിവരും ഇതിൽ പങ്കു ചേരുന്നു. നാടകത്തിനായുള്ള ടിക്കറ്റുകൾ നേരിട്ട് എക്‌സ്പോ ഷാർജ സെന്ററിലും https://tinyurl.com/alone-at-home-play എന്ന സൈറ്റിലും ലഭ്യമാണ്. Read on deshabhimani.com

Related News