അജ്മാനില്‍ വിനോദസഞ്ചാരികള്‍ക്ക് ഇനിമുതല്‍ ഡ്രൈവറില്ലാ വാഹനം



അജ്മാന്‍ > വിനോദസഞ്ചാരികളെ പുറംകാഴ്ചകള്‍ കാണിക്കാന്‍ ഇനിമുതല്‍ അജ്മാനില്‍ ഡ്രൈവറില്ലാ വാഹനം. യു എ ഇ യുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച 50 പുതിയ പദ്ധതികളുടെ ഭാഗമായാണ് ഈ സംരംഭം. 5 ജി സാങ്കേതിക വിദ്യയും, അതിവേഗ ഇന്റര്‍നെറ്റും ഒരുക്കി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് അജ്മാന്‍ നഗരസഭയാണ് ഇത്തിസലാത്ത് സഹകരണത്തോടെ ഡ്രൈവറില്ലാ വാഹനം നിരത്തില്‍ ഇറക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള വാഹനത്തില്‍ 5 ജി സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുഖം തിരിച്ചറിയല്‍  സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സഞ്ചരിക്കുന്ന വ്യക്തികളുടെ കൃത്യമായ വിവരങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ഇതുവഴി അറിയാനാകും. 15 പേര്‍ക്ക് വരെ സൗകര്യപ്രദമായി യാത്ര ചെയ്യാനാകുന്ന വിധമാണ് വാഹനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്കെല്ലാം അതിവേഗ ഇന്റര്‍നെറ്റ് സൗകര്യവും  വാഹനത്തില്‍ ലഭിയ്ക്കും.  അജ്മാന്‍ നഗരസഭ ആസൂത്രണ വിഭാഗം ചെയര്‍മാന്‍ ഷെയ്ഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി വാഹനം ഉദ്ഘാടനം ചെയ്തു. മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം പ്രാവര്‍ത്തികമാകുന്നത്.   Read on deshabhimani.com

Related News