സ്‌കോട്‌ലന്റിൽ മലയാളിക്ക്‌ നേരെ വംശീയ ആക്രമണം



എഡിൻബ്ര> സ്‌കോട്‌ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ മലയാളിക്ക്‌ നേരെ വംശീയ ആക്രമണം. ഫെറി റോഡ്‌ പ്രദേശത്ത്‌ രാത്രി ജോലി കഴിഞ്ഞു ബസ്‌ കാത്തുനിന്ന ബിനു ചാവയ്‌ക്കാമണ്ണിൽ ജോർജിനെതിരെയാണ് ഒരു കൂട്ടം ചെറുപ്പക്കാർ വംശീയ അധിക്ഷേപം നടത്തി ആക്രമിച്ചത്. അതിക്രമം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെയും ആംബുലൻസും വിളിച്ചത്. ഇടിയേറ്റ് ബോധം നഷ്ടപ്പെട്ട ബിനുവിനെ ജോലി സ്ഥലത്തെ സുഹൃത്തുകൾ പൊലീസിന്റെ സഹോയത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 12 വർഷമായി എഡിൻബ്രയിൽ ജോലി ചെയ്തുവരുകയാണ് ബിനു. തനിക്കുണ്ടായ ​ദുരനുഭവത്തെ കുറിച്ച് ബിനു യൂട്യൂബ് വീഡിയോയിലൂടെ വിശദീകരിച്ചു. ഈ വിഷയത്തിൽ പ്രദേശത്തെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ആവശ്യമായ നടപടികൾ എടുക്കുവാനുളള സഹായങ്ങൾ ചെയ്‌തുവരിയാണെന്ന് മലയാളികളുടെ സംഘടനയായ കൈരളി യുകെ അറിയിച്ചു. ഈ സാഹചര്യത്തിൽ കഴിവതും രാത്രി കാലങ്ങളിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതിയതായി വരുന്നവർ സുരക്ഷിതമല്ലാത്ത പ്രദേശങ്ങൾ മനസ്സിലാക്കുകയും ഒഴിവാക്കുകയും, ഏതെങ്കിലും ആക്രമണങ്ങൾ നേരിട്ടാൽ അത്‌ പോലീസിൽ അറിയിക്കുകയും വേണമെന്നും സംഘടന നിർദ്ദേശിച്ചു. Read on deshabhimani.com

Related News