സയൻസ് ഇൻറർനാഷണൽ ഫോറം കുവൈറ്റ് സയൻസ് ഗാല സംഘടിപ്പിച്ചു



കുവൈത്ത് സിറ്റി > സയൻസ് ഇൻറർനാഷണൽ ഫോറം കുവൈറ്റ്, ആനുവൽ സയൻസ് ഗാല 2023 മെയ് 26ന് കുവൈറ്റ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വെച്ച് സംഘടിപ്പിച്ചു. ഡോക്‌ടർ സതീഷ് ഷേണായി ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. മുഖ്യ പ്രഭാഷണത്തിൽ അദ്ദേഹം ഇന്ത്യ വികസിപ്പിച്ച സുനാമി മുന്നറിയിപ്പ് സംവിധാനം എന്ന വിഷയം ആസ്പദമാക്കി സംസാരിച്ചു. ഡോ. സുലൈമാൻ അൽ സബാഹ് (ഡയറക്‌ടർ, റിസർച്ച് കോർ ഫെസിലിറ്റി, കുവൈറ്റ് യൂണിവേഴ്‌സിറ്റി), ഡോ. മുഹമ്മദ് ബിൻ സബ്‌ത് (ആക്‌ടിംഗ് ഡീൻ, സയൻസ് ഫാക്കൽട്ടി, കുവൈറ്റി യൂണിവേഴ്‌സിറ്റി), മസൂദ് അൽ തമീമി (ടീം ലീഡർ, ലാബ് സർവീസ്, EQUATE) എന്നിവരും പങ്കെടുത്തു. സിഫ് (SIF) കുവൈറ്റ് പ്രസിഡന്റ് പ്രശാന്ത് ചന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ശാസ്‌ത്രപ്രതിഭ പട്ടം നേടിയ കുട്ടികൾ, ശാസ്‌ത്രപ്രതിഭ പരിക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾ, കുവൈറ്റ് സയൻസ് കോൺഗ്രസ് 2022 വിജയികൾ, മികച്ച സ്റ്റോൾ, മികച്ച അവതരണം, നൂതന ആശയം അവതരിപ്പിച്ച പ്രോജക്‌ടുകൾ എന്നിങ്ങനെ 150 പരം സമ്മാനങ്ങൾ വിതരണം ചെയ്‌തു. മികച്ച പ്രകടനം കാഴ്‌ചവച്ച സ്‌കൂളിനുള്ള ആചാര്യ ജെ സി ബോസ് പുരസ്കാരം ഫഹാഹിയിൽ അൽ വത്തനിയ ഇന്ത്യൻ പ്രൈവറ്റ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ബൽരാജും വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി. ഗാലയോട് അനുബന്ധിച്ച് ഡോ. സതീഷ് ഷേണായിയുമായുള്ള ശാസ്‌ത്ര പ്രതിഭകളുടെയും കുവൈറ്റ് ചിൽഡ്രൻ സയൻസ് കോൺഗ്രസ് വിജയികളുടെയും മുഖാമുഖം പരിപാടി അന്നേ ദിവസം രാവിലെ ഐബിസ് ഹോട്ടലിൽ വച്ച് നടന്നു. Read on deshabhimani.com

Related News