സൗദി ടൂറിസം ഫോറത്തിന് റിയാദ് ആതിഥേയത്വം വഹിക്കുന്നു



റിയാദ് > സൗദി ടൂറിസം അതോറിറ്റിയുടെ പങ്കാളിത്തത്തോടെ, സൗദി ടൂറിസം ഫോറത്തിന്റെ ആദ്യ പതിപ്പ് "വിനോദസഞ്ചാരത്തിലേക്കുള്ള നിങ്ങളുടെ വാതിൽ" എന്ന മുദ്രാവാക്യത്തിൽ റിയാദിൽ നടക്കും. റിയാദ് ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ മാർച്ച് 14 മുതൽ 16 വരെയാണ്‌ പരിപാടി.   ദേശീയ ടൂറിസം മേഖലയിലെ ഏറ്റവും വലിയ പരിപാടിയായാണ് സൗദി ടൂറിസം ഫോറം കണക്കാക്കപ്പെടുന്നത്. ട്രാവൽ, ടൂറിസം മേഖലകളിലെ ഏറ്റവും വലിയ സൗദി, അന്തർദേശീയ ബ്രാൻഡുകൾക്ക് സംവദിക്കാനും ആശയവിനിമയം നടത്താനും ഇത് ഇടം നൽകും.    സൗദി ടൂറിസത്തിൽ വിദഗ്ധരായ 350-ലധികം പേർ  "സൗദി ടൂറിസം ഫോറത്തിൽ" പങ്കെടുക്കുമെന്ന്‌ ഫോറം ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ, "4എം" ഗ്രൂപ്പ് സിഇഒ, എഞ്ചിനിയർ ഹംസ നാസർ വ്യക്തമാക്കി. Read on deshabhimani.com

Related News