സൗദിയിലും കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നു



മനാമ: സൗദിയില്‍ 12നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കുന്നു. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. ഫൈസര്‍ വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുക. യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ 12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കുന്നുണ്ട്. ആഗസ്ത് മുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കോവിഡ് പ്രതിരോധ കുത്തിവെപ്പ് യുഎഇ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ ഊര്‍ജ്ജിതമാണ്. യുഎഇയില്‍ ജനസംഖ്യയുടെ 71 ശതമാനത്തോളം ഒരു ഡോസ് വാക്സിനും 39.3 ശതമാനം (38.4 ലക്ഷം പേര്‍) രണ്ട് ഡോസ് വാക്സിനും എടുത്തു. . ബഹ്റൈനില്‍ 9,75,169 പേര്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചു. ജനഖ്യയുടെ 59.4% ശതമാനം വരുമിത്. ഖത്തറില്‍ ജനസംഖ്യയുടെ 48.2 ശതമാനം- 13.7 ലക്ഷം പേര്‍ പൂര്‍ണമായും കുത്തിവെപ്പ് എടുത്തു. അതിനിടെ, യുഎഇയില്‍ കൊറോണവൈറസിന്റെ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. രാജ്യത്തെ മൂന്നിലൊന്ന് കോവിഡ് രോഗികള്‍ക്ക് തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മരണം വര്‍ധിക്കാന്‍ ഇതാണ് കാരണമെന്നും അധികൃതര്‍ അറിയിച്ചു.   Read on deshabhimani.com

Related News