സൗദിയിലെ ആദ്യത്തെ പൊതുഗതാഗത ഇലക്ട്രിക് ബസ് ഉദ്ഘാടനം കഴിഞ്ഞു. ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കും



റിയാദ്> ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കുന്ന സൗദിയിലെ ആദ്യത്തെ പൊതുഗതാഗത ഇലക്ട്രിക് ബസ്സിന്റെ ഉദ്ഘാടനം നടന്നു.   ജിദ്ദ ഗവർണറേറ്റ് മേയർ സാലിഹ് ബിൻ അലി അൽ തുർക്കി, സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്‌റ്റ്‌കോ) പ്രസിഡന്റ് എഞ്ചിനീയർ ഖാലിദ് അൽ ഹുഖൈൽ എന്നിവരുടെ സാന്നിധ്യത്തിൽ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ആക്ടിംഗ് ചെയർമാൻ ഡോ.റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് കിംഗ്ഡത്തിലെ ആദ്യത്തെ ഇലക്ട്രിക് പബ്ലിക് ട്രാൻസ്‌പോർട്ട് ബസ്  ഇന്ന് ജിദ്ദയിൽ ഉദ്ഘാടനം ചെയ്തു. കാർബൺ ബഹിർഗമനം 25% കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജിദ്ദയിൽ ഇത് ആരംഭിച്ചത്. ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ ബസിനു കഴിയുമെന്നും അതോറിട്ടി വ്യക്തമാക്കി. മറ്റ് ഇലക്ട്രിക് ബസുകളെ അപേക്ഷിച്ച് 10% ൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നതിനാൽ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ആധുനിക ബസുകളിൽ ഒന്നാണിത്. തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഭാവി പദ്ധതികളെ കുറിച്ച് അൽ-റുമൈഹ് വിശദീകരിച്ചു, ജിസാൻ, സബ്യ, അബു അരിഷ്, തായിഫ്, ഖസിം തുടങ്ങിയ ഇടത്തരം നഗരങ്ങളിൽ പൊതുഗതാഗതം ലഭ്യമാക്കുക എന്നതാണ് അതോറിറ്റിയുടെയും സെക്രട്ടേറിയറ്റിന്റെയും ദൗത്യം. ഈ വർഷം, തബൂക്ക്, അൽ-അഹ്സ, മറ്റ് നഗരങ്ങളിലും ഇത് ആരംഭിക്കും. Read on deshabhimani.com

Related News