അൽ ഖസീമിൽ പ്രവാസോത്സവം 2022 നവംബർ 24ന്



ബുറൈദ> ഖസീം പ്രവാസി സംഘം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാട്ടിലേയും പ്രവാസലോകത്തേയും നിരവധി കലാപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവാസോത്സവം 2022 നവംബർ 24ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അൽ ഖസീമിലെ പ്രവിശ്യയിലെ തന്നെ ഏറ്റവും വലിയ പ്രവാസി കലാസാംസ്കാരിക പരിപാടിയായ "പ്രവാസോത്സവം 2022'ന് ഡോ. ലൈജു ചെയർമാനായും ഉണ്ണികണിയാപുരം ജന. കൺവീനറുമായ സ്വാഗതസംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിപാടിയോടനുബന്ധിച്ച് നിരവധി അനുബന്ധ പരിപാടികളും അരങ്ങേറും. കുട്ടികളുടെ ചിത്രരചനാ മത്സരം, മൈലാഞ്ചി ഇടൽ മത്സരം, പായസ മത്സരം തുടങ്ങിയ പരിപാടികളും തുടർന്ന് പ്രശസ്ത ഗായകരായ കണ്ണൂർ ശരീഫ് , ഫാസില ബാനു , കലാഭവൻ ധന്യ പ്രശാന്ത് , വിജേഷ് , ചന്ദ്രു എന്നിവർ നയിക്കുന്ന സംഗീത നിശയും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി 101 പേർ അടങ്ങുന്ന വിപുലമായ സ്വാഗതസംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്ന് ചെയർമാൻ ഡോ. ലൈജു, ജനറൽ കൺവീനർ ഉണ്ണി കണിയാപുരം എന്നിവർ അറിയിച്ചു. പരിപാടിയുടെ പ്രചാരണാർത്ഥം ഷമ്മാസ് ഏരിയ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് ഒക്ടോബർ 27ന് ബുറൈദയിൽ നടക്കും. കൂടാതെ അൽ ഖസീമിലെ വിവിധ ഏരിയകൾ കേന്ദ്രീകരിച്ച് നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കുമെന്ന് ഇവർ പറഞ്ഞു. ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി പർവീസ് തലശ്ശേരി, റഷീദ് മൊയ്‌ദീൻ, മനാഫ് ചെറുവട്ടൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News